ദോഹ: പ്രവാസ മണ്ണിലെ പുതുതലമുറയിലും കരുത്തുറ്റ ചിന്തകളും ആശയങ്ങളും പകർന്ന് മലയാളം ജ്വലിക്കുന്നുവെന്ന ഓർമപ്പെടുത്തലുമായി ഇന്ത്യൻ മീഡിയ ഫോറം സംഘടിപ്പിച്ച പ്രഥമ ഐ.എം.എ റഫീഖ് അനുസ്മരണ മലയാള പ്രസംഗ മത്സരത്തിന് ഉജ്ജ്വല സമാപനം. ഐ.സി.സി അശോക ഹാളിളിലെ സദസ്സിനെ സാക്ഷിയാക്കി വിഷയ വൈവിധ്യങ്ങളുമായി പ്രതിഭകൾ മാറ്റുരച്ചപ്പോൾ ആദ്യ മൂന്നു സ്ഥാനങ്ങളിൽ ഏറെയും തൂത്തുവാരിയത് എം.ഇ.എസ് ഇന്ത്യൻ സ്കൂൾ
ഹയർസെക്കൻഡറി വിഭാഗത്തിൽ എം.ഇ.എസ് ഇന്ത്യൻസ്കൂൾ അബൂ ഹമൂർ ബ്രാഞ്ചിലെ മുഹമ്മദ് റിസാൻ ഒന്നാമതായി. ......
ദോഹ: നോബിൾ ഇൻ്റർനാഷണൽ സ്കൂളിലെ കലോത്സവത്തിന് ആവേശോജ്ജ്വലമായ പരിസമാപ്തി. നോബിൾ സ്കൂൾ വക്കൈർ ക്യാമ്പസ്സിൽ അരങ്ങേറിയ ദൃശ്യ സമ്പന്നമായ ചടങ്ങിൽ നോബിൾ സ്കൂൾ വൈസ് പ്രിൻസിപ്പൽ ജയസ്മോൻ ജോയ് സ്വാഗത പ്രസംഗം നടത്തി. ......
ദോഹ: പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി നമ്മുടെ അടുക്കളത്തോട്ടം ദോഹ പരിസ്ഥിതി ക്വിസ്മത്സരം സംഘടിപ്പിച്ചു.
ബിർള പബ്ലിക് സ്കൂളിൽ
നടന്ന മത്സരം ICC പ്രസിഡന്റ് മണികണ്ഠൻ ഉത്ഘാടനം ചെയ്തു. നമ്മുടെ അടുക്കളത്തോട്ടം ദോഹ പ്രസിഡന്റ് ജിജി അരവിന്ദ് സ്വാഗതവും ISC പ്രസിഡന്റ്
E P അബ്ദുൽ റഹ്മാൻ, റേഡിയോ മലയാളം ഡെപ്യൂട്ടി ജനറൽമാനേജർ
നൗഫൽ എന്നിവർ ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു. ......
ദോഹ: ലോകമെമ്പാടും ലഹരി വ്യാപനത്തിൻ്റെ ഫലമായി കുടുംബ ബന്ധങ്ങൾ ശിഥിലികരിക്കപ്പെടുകയും സാമൂഹ്യ വിപത്തും അരാചകത്വവും വ്യാപിക്കുന്ന പാശ്ചാത്തലത്തിൽ ലഹരിക്കെതിരെ ശക്തമായ ബോധവൽക്കരണം അനിവാര്യമാണെന്ന് മൈൻ്റ്ട്യൂൺ ഇക്കൊ വെവ്സ് നടത്തിയ പുകവലി വിരുദ്ധ ദിനാചരണ സംഗമത്തിൽ ആഹ്വാനം ചെയ്തു.
കാമ്പസുകളിൽ പോലും പുകവലിയിലൂടെ തുടക്കം കുറിച്ചാണ് ലഹരിക്ക് അടിമപ്പെടുന്ന അവസ്ഥ ഉണ്ടാകുന്നത്.
ഈ വിനാശകരമായ അവസ്ഥയെ ഇല്ലാതാക്കുന്നതിൽ ഓരോ വ്യക്തികൾക്കും ഉത്തരവാദിത്വമുണ്ടെന്ന് സംഗമത്തിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
മൈൻ്റ് ട്യൂൺ ഇക്കൊവെവ്സ് ഖത്തർ ചാപ്റ്റർ ചെയർമാൻ മുത്തലിബ് മട്ടന്നൂർ ആദ്ധ്യക്ഷത വഹിച്ചു.
ലീഡർഷിപ്പ് എംപവർമെൻ്റ് കോച്ചും മൈൻ്റ്ട്യൂൺ ഇക്കൊവെവ്സ് ഗ്ലോബൽ സിക്രട്ടറി ജനറലുയായ മഷ്ഹൂദ് വി.സി. പുകവലി വിരുദ്ധ സന്ദേശം നൽകി.
കെ.എം.സി.സി അഡ്വൈസറി ബോർഡ് വൈസ് ചെയർമാൻ സി.വി. ......
ദോഹ: ദോഹയിൽ നടന്ന ഗൂഗിൾ ക്ലൗഡ് ഉച്ചകോടിയിൽ മീഡിയ സിറ്റി ഖത്തറിന് അഭിമാനകരമായ 'ഇന്നൊവേറ്റീവ് പാർട്ണർഷിപ്പ് ഡ്രൈവിംഗ് AI എക്സലൻസ് അവാർഡ്' ലഭിച്ചു, AI അധിഷ്ഠിത മാധ്യമ നവീകരണത്തിനാണ്അവാർഡ് ലഭിച്ചത്. എക്സ്ക്ലൂസീവ് മീഡിയ പങ്കാളി എന്ന നിലയിൽ, ഖത്തറിന്റെ മാധ്യമ വ്യവസായത്തിനുള്ളിൽ നവീകരണവും വളർച്ചയും വളർത്തിയെടുക്കുക എന്ന കാഴ്ചപ്പാട് മീഡിയ സിറ്റി ഖത്തർ മുന്നോട്ടുവച്ചു. AI, മാധ്യമ പരിവർത്തനം എന്നിവയെക്കുറിച്ചുള്ള പ്രധാന ചർച്ചകൾ സുഗമമാക്കുന്നതിനും, മാധ്യമ, സാങ്കേതിക നേതാക്കൾക്കിടയിൽ സംഭാഷണം വളർത്തുന്നതിനും, ഇരു മേഖലകളിലുമുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിനുമുള്ള ഒരു വേദിയും ഉച്ചകോടി നൽകി. ......
ദോഹ: ഇന്ത്യൻ എംബസിയുടെ ആഭിമുഖ്യത്തിൽ ഇന്ത്യൻ കൾച്ചറൽ സെന്റർ ഖത്തറിലെ സിബിഎസ്ഇ സ്കൂളുകളിലെ വിവിധ വിഭാഗങ്ങളിലായി 10, 12 ഗ്രേഡുകളിൽ ഉന്നത വിജയം നേടിയവരെ ആദരിച്ചു.ഐസിസി അശോക ഹാളിൽ നടന്ന ചടങ്ങിൽ ഖത്തറിലെ ഇന്ത്യൻ അംബാസഡർ വിപുൽ വിജയികളായ വിദ്യാർത്ഥികളെ സർട്ടി ഫിക്കറ്റുകൾനൽകി അനുമോദിച്ചു. ഐസിസി പ്രസിഡന്റ് എ.പി. ......
ദോഹ: ഖത്തർ പ്രവാസിയായ യുവതി ഹൃദയാഘാതത്തെ തുടർന്ന് നാട്ടിൽ നിര്യാതയായി. എറണാകളും തോപ്പുംപടി ചുള്ളിക്കൽ കോർപ്പറേഷൻ ലൈബ്രറിക്കു സമീപം കോലോത്തും പറമ്പിൽ പി.എം.മുഹമ്മദ് റഫീക്കിന്റെ മകൾ നൗറിൻ (26) ആണ് ശനിയാഴ്ച പുലർച്ചെ മരിച്ചത്. ......
ദോഹ : സംസ്കൃതി ഖത്തർ സോഷ്യൽ സർവീസ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ "നമ്മുടെ ആരോഗ്യത്തിനായി ഒരു നല്ല തുടക്കം"എന്ന ലക്ഷ്യവുമായി ഫിറ്റ്നസ് ക്ലബ്ബിന് തുടക്കമായി.
ദോഹയിലെ മുംതസ പാർക്കിൽ നടന്ന ഫിറ്റ്നസ് ഫ്രൈഡേ വ്യായാമ പരിശീലന ക്യാമ്പിന് സർട്ടിഫൈഡ് പ്രൊഫഷനൽ ഫിറ്റ്നസ്ട്രെയ്നർ ജൈസൺ ജെ. കെ നേതൃത്വം നല്കി.
വെള്ളിയാഴ്ച് കളിൽ രാവിലെ ആറു മുതൽ ആകും ഫിറ്റ്നസ് ഫ്രൈഡേ വ്യായാമ പരിശീലന ക്യാമ്പ് സംഘടിപ്പിക്കുക . ......
ദോഹ : ഖത്തറിലെ ഇന്ത്യൻ മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ ഇന്ത്യൻ മീഡിയ ഫോറം(ഐ എം എഫ്)
ഹൈസ്കൂൾ, ഹയർ സെക്കന്ററി വിദ്യാർഥികൾക്കായി സംഘടിപ്പിക്കുന്ന ഐ എം എ റഫീഖ് സ്മാരക മലയാളപ്രസംഗമത്സരത്തിന്റെ ഫൈനൽ റൗണ്ട് ഇന്ന് നടക്കും.ഇന്ത്യൻ കൾച്ചറൽ സെന്ററി (ഐ സി സി ) ലെ അശോകഹാളിൽ ഇന്ന് വൈകുന്നേരം 4:30മുതൽ നടക്കുന്ന ഫൈനൽ മത്സരത്തിൽ പ്രഥമികറൗണ്ടിൽ നിന്നും വിജയിച്ച 18പേർ മാറ്റുരയ്ക്കും. ഹൈസ്കൂൾ വിഭാഗത്തിൽ 10വിദ്യാർത്ഥികളും ഹയർസെക്കന്ററിയിൽ 8 വിദ്യാർത്ഥികളുമാണ് മത്സരിക്കുക. ......